
Dr. Sreekala L.R
Faculty
Faculty
MALAYALAM
മാതൃഭാഷയായ മലയാളം ഐച്ഛികമായി ബിരുദ - ബിരുദാനന്തര തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെക്കാൾ അധികമാണ് അത് രണ്ടാം ഭാഷയായി കോളേജുകളിൽ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം. അതിന് മുഖ്യമായ ഒരു കാരണം മലയാളം മാതൃഭാഷയാണ് എന്നത് മാത്രമല്ല മറിച്ച് ചിരപരിചിതമായ ഭാഷയെ കൂടുതൽ അടുത്തറിയാനുളള വിദ്യാർത്ഥികളുടെ കൗതുകം കൂടി അതിനൊരു കാരണമാണ്. ഭാഷയും സാഹിത്യവും അതിൻ്റെ സമഗ്രതയിൽ ബിരുദ ബിരുദാനന്തര തലത്തിൽ ഓരോ വിദ്യാർത്ഥിയും പഠിക്കുമ്പോൾ രണ്ടാം ഭാഷ മാത്രമായി മലയാളം പഠിക്കുന്നവർക്ക്അതിൻ്റെ ഒരു സംക്ഷിത രൂപത്തെ അറിയുന്നതിന് ഉതകുന്ന വിധത്തിലാണ് സർവ്വകലാശാല അതിൻ്റെ പാഠ്യപദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്,.
പ്രാചീനം മുതൽ ആധുനികത - ഉത്തരാധുനികത വരെയുള്ള ഭാഷയുടെയും സാഹിത്യത്തിൻ്റെയും വളർച്ചയെ തിരിച്ചറിയാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. പദ്യത്തിലൂടെയും ഗദ്യത്തിലൂടെയും വളർന്നുവന്ന മലയാള ഭാഷയുടെ ഭാഷാപരമായ വളർച്ചയ്ക്കൊപ്പം കാലാകാലങ്ങളിൽ സാഹിത്യ ഭാവുകത്വത്തിലും ആസ്വാദന തലത്തിലും വന്ന മാറ്റും ഈ പാഠ്യപദ്ധതിയിൽ ഉൾച്ചേർന്നിട്ടുണ്ട്. ഭാഷയും സാഹിത്യവും എന്നത് കേവലമായ വായനാനുഭവം മാത്രമല്ല എന്നും അത് ദൃശ്യ-ശ്രവ്യ കലാ സംസ്കാരത്തിൻ്റെയും ഒപ്പം സാങ്കേതികതയുടെ കൂടി അനുഭവമാണെന്ന തിരിച്ചറിവും ഇവിടെ ഉൾച്ചേരുന്നുണ്ട്. അതു കൊണ്ട് വെറും കഥകൾക്കും കവിതകൾക്കുമപ്പുറം പൗരാണികവും ആധുനികവുമായ ദൃശ്യശ്രവ്യ കലകളുടെ സാഹിത്യ തലത്തെ പഠിക്കാനുള്ള ഒരു അവസരം ഇവിടെ ലഭിക്കുന്നു
ഉയർന്ന ഗ്രേഡും 100%വിജയവും ഈ ഡിപ്പാർട്മെന്റിന്റെ പ്രത്യേകതയാണ്. കൂടാതെ സിലബസുമായി ബന്ധപ്പെട്ട പഠന യാത്രകളും, ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പഠനവും, ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ലഭിക്കുന്നതും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനവും ആസ്വാദ്യകരവും ആകുന്നു . മലയാള വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് ഡോ. ശ്രീകല എൽ. ആർ ആണ്. നിരവധി ആനുകാലികങ്ങളിൽ എഴുതുന്നതോടൊപ്പം മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

Ms Aathira Nethaji
Faculty
Hindi
Hindi is the second most commonly spoken language and also the official language of India. The students of both arts and science subjects are opting Hindi as their second language in degree. Hindi course study is aimed at making the students professional in the use of Hindi as a medium of communication. In Hindi syllabus Poetry, Prose, Grammar, One act plays, Translation,Novel etc should be studying. The study of Hindi poems sensetize the students to acsthetic and cultural aspects of literary appreciation and analysis. It helps to familiar with prominent Hindi writers and their major works . To realise the difference between ancient and modern Hindi poems. Drama and one act plays appreciate and analyse the dramatic elements in hindi literature. To understand the distinct features of Hindi drama . It also helps the students to understand the difference between drama and one act plays. The study of translation helps the students to develop communicative skills in hindi . It helps to familiarise the technical terms used in offices. To introduce modern Hindi prose , Grammar , Fiction , Drama and One act plays to the students and to understand cultural, social and moral values of modern Hindi .Our department emphasis the principals of unity and integration by teaching the National Language.